കോളേജിന്റെ ആരംഭംമുതൽ തന്നെ മലയാള വിഭാഗവും പ്രവർത്തിച്ചു തുടങ്ങി. 1980ൽ മലയാളം ഐച്ഛികമായുള്ള ബി. എ. ഡിഗ്രി കോഴ്സ് തുടങ്ങി. ഇതിലേയ്ക്ക് പ്രവേശനത്തിന് അനുവദനീയമായ വിദ്യാർത്ഥിനികളുടെ എണ്ണം 40 ആണ്. 1980 – 87 കാലം പ്രൊഫ. ആനന്ദവല്ലിയമ്മ ടീച്ചറിന്റെ സേവനം ഡിപ്പാർട്ടുമെന്റിനു കരുത്തേകി. തുടർന്ന് പ്രൊഫ. എസ്. ശാന്തകുമാരി (1987), പ്രൊഫ. ബി. ചിത്രലേഖ (1987 -95), ഡോ. ആർ. ലീലാമണി (1995 -97), ഡോ. എം.ടി. സുലേഖ (2000 -03), ഡോ. എസ്. കുസുമകുമാരി(2003 -10), ഡോ. ഇ. രമാഭായിയമ്മ(2010-13)എന്നിവർ മലയാള വിഭാഗത്തെ നയിച്ചു.

 

ബി. എ. ഡിഗ്രി കോഴ്സ് തുടങ്ങിയതിനു ശേഷം പത്തു പ്രാവശ്യം യൂണിവേഴ്സ്ററി റാങ്ക് കരസ്ഥമാക്കുവാൻ ഡിപ്പാർട്ട്മെന്റിനു കഴിഞ്ഞു. പന്ത്രണ്ടു കുട്ടികളുമായി 2001ൽ തുടങ്ങിയ എം. എ. കോഴ്സ് പതിനഞ്ചുവര്‍ ഷംപിന്നിടുമ്പോൾ എട്ടു ബാച്ചുകൾ പുറത്തിറങ്ങി കഴിഞ്ഞു. ഇതിൽ ആറു വിദ്യാർത്ഥിനികൾ യൂണിവേഴ്സ്ററി റാങ്ക് കരസ്ഥമാക്കി.

1994 ലെ യു. ജി. സി. കരിയർ അവാർഡ് ഈ വിഭാഗത്തിലെ മുൻ അധ്യക്ഷയും കേരളായൂണിവേഴ്സ്ററി മുൻ പരീക്ഷാ കൺട്രോളറുമായ ഡോ. എം.ടി. സുലേഖ നേടുകയുണ്ടായി ഈ വിഭാഗത്തിലെ അധ്യാപികമാരിൽ ഏറെയും നാനാ വിഷയങ്ങളെ അധികരിച്ച് പ്രബന്ധങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ളവരാണ്. കോളേജിൽ സെമിനാറുകൾ സംഘടിപ്പിക്കുകയും മറ്റുള്ള കോളേജുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുള്ളവരാണ്. ആകാശവാണിയിലും വിവിധ ടെലിവിഷൻ ചാനലുകളിലും സാഹിത്യ സാംസ്കാരിക വേദികളിലും ഇവിടത്തെ അധ്യാപികമാർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രഭാഷണങ്ങൾ നടത്തുകയും ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്യാറുണ്ട്. മലയാള വിഭാഗത്തിലെ എട്ട് അധ്യാപികമാർ ഗവേഷണ ബിരുദം നേടിയിട്ടുള്ളവരും രണ്ട് അധ്യാപികമാർ ഗവേഷണം പൂർത്തിയാക്കി പി. എച്ച്. ഡി. തീസ്സിസ് സമർപ്പിച്ചിട്ടുള്ളവരും ആണ്. ഇതിൽ മൂന്ന് അധ്യാപികമാർ ഗവേഷണമാര്‍ ഗദെര്‍ ശികള്‍ കൂടിയാണ്.

ഡോക്ടര്‍ ബെറ്റിമോള്‍ മാത്യുവിന്‍ റെകീഴില്‍ ഒന്‍ പതുപേരും. ഡോക്ടര്‍ റീജരവീന്ദ്രനുകീ ഴില്‍ ആറുപേരുംഗവേഷകര്‍ ആയുണ്ട്ഡോക്ടര്‍ഷീജ.ഐ ആണ് മറ്റൊരു ഗവേഷണമാര്‍ ഗദെര്‍ ശി..മലയാളവിഭാഗത്തിലെ അധ്യാപികയായ ഡോ. റീജാ രവീന്ര്ദന് 2011 ൽ യു.ജി.സി യുടെ മേജർ റിസർച്ച് പ്രോജക്ടിനുള്ള അനുമതി ലഭിച്ചു. ഡോ. സി. ആർ. അനിത. ഡോ. ആശ ആർ. ഐ. എന്നിവർക്ക് മൈനർ റിസർച്ച് പ്രോജക്ടുകൾ ലഭിക്കുകയും അവ സമയബന്ധിതമായി പൂർത്തിയാക്കി സമർപ്പിക്കുകയും ചെയ്തു. ഡോക്ടര്‍ ബെറ്റിമോള്‍ മാത്യുവിന്‍ റെമൈനര്‍ റിസര്‍ച്ച് പ്രൊജക്റ്റ്‌ ഇപ്പോള്‍തുടരുന്നു.ദീർഘകാലം കോളേജിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്നത് മലയാള വിഭാഗത്തിലെ അധ്യാപികയായിരുന്ന ഡോ. ഇ. രമാഭായിയമ്മയാണ്.

മലയാള വിഭാഗത്തിലെ സ്തുത്യർഹമായ സേവനത്തിനു ശേഷം 2009 ൽ പ്രൊഫ. വി. ശ്രീകുമാരിയും ഡോ. എസ്. പത്മകുമാരിയും (സംസ്കൃതം) 2010 ൽ ഡോ. എസ്. കുസുമകുമാരിയും 2013 ൽ ഡോ. ഇ. രമാഭായിയമ്മയും സർവ്വീസിൽ നിന്നും വിരമിച്ചു.2015ല്‍ സംസ്കൃതാധ്യാപിക ഡോക്ടര്‍ ലളിതകുമാരിയും2016ല്‍ ഡോക്ടര്‍ ഗീത.ആര്‍. പുതുശേരിയുംസര്‍ വിസില്‍നി ന്നുംപിരിഞ്ഞു.

 

Major & Minor Projects

Dr.C R Anitha,Associate Professor, completed a Minor Research Project on “INFLUENCE OF FOLKLORE IN MALAYALAM POETRY” during 2013-15.
Dr.Asha R I ,Assistant Professor,completed a Minor Research Project on “THE CONSTRUCTION OF THE WOMEN’S SELF IN ECO FEMINISM“.
Dr. Reeja Ravindran ,Assistant Professor,completed a Minor Research Project on “Kali Sastha Cults in Kerala- An overview